ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യ രണ്ട് ഘട്ട ട്രയലുകൾ സംബന്ധിച്ച വിലയിരുത്തൽ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചു.
പഠനങ്ങൾ കാണിക്കുന്നത് പുതിയ വാക്സിൻ (AZD1222) സുരക്ഷിതവും ഫലപ്രദവും ആണെന്നാണ്. ഗുരുതര പാർശ്വഫലങ്ങൾ ആരിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.Sars CoV-2 ന് എതിരെ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നതിനും സെല്ലുലാർ ഇമ്യൂണിറ്റിക്ക് കാരണക്കാരായ കില്ലർ ടി കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും പുതിയ വാക്സിൻ സഹായിക്കുന്നു.
ആസ്ട്ര – സെനേഷ്യ എന്ന ബ്രിട്ടൻ – സ്വീഡിഷ് കമ്പനിയുമായി സഹകരിച്ചാണ് ഗവേഷണം നടന്നത്.
കൗതുകകരമായ കാര്യം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കമ്പനിയും ആസ്ട്രാ – സെനേഷ്യയും തമ്മിൽ വ്യാപാര പങ്കാളിത്തം ഉണ്ടെന്നുള്ളതാണ്.
മിക്കവാറും അടുത്ത മാസത്തോടെ ഇന്ത്യയിലും ഈ വാക്സിന്റെ ഫേസ് – 3 ട്രയലുകൾ നടക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്
ഈ വർഷം ഒടുവിലായി വാക്സിൻ വ്യാപകമായി പൊതുജനങ്ങൾക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.