കുന്ദമംഗലം ചൂലാംവയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം
കോഴിക്കോട് : കുന്ദമംഗലം ചൂലാംവയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൂലാംവയല്‍ മാക്കൂട്ടം എ യു പി സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം.
അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ബസ് യാത്രികരായ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.











