മൂന്ന് കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് എക്സൈസ് വിഭാഗം പിടിച്ചെടുത്തത്. രാമനാട്ടുകര ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്
കോഴിക്കോട് : വന്‍ മയക്ക് മുരുന്ന് ശേഖരവുമായി കോഴിക്കോട് യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് പിടിയിലായത്.
മൂന്ന് കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് എക്സൈസ് വിഭാഗം പിടിച്ചെടുത്തത്. രാമനാട്ടുകര ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയായിരുന്നു റെയ്ഡ്. വിഷുവിന് വലിയ തോതില്‍ മയക്ക് മരുന്ന് നഗരത്തിലെത്തിക്കാന്‍ നീക്കമുണ്ടെന്ന് എക്സൈസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.











