കോഴിക്കോട് ഗോവിന്ദപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച. ഏഴ് ഭണ്ഡാരങ്ങളാണ് കുത്തി തുറന്നാണ് മോഷണം.അതേ സമയം എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കുന്നു
കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച. ഏഴ് ഭണ്ഡാ രങ്ങളാണ് കുത്തി തുറന്നാണ് മോഷണം.അതേ സമയം എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറി യാന്‍ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കു ന്നു.
വടക്കേ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 3:34 നാണ് മോഷ്ടാവ് ക്ഷേത്രത്തില്‍ കടന്നതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈ മാറി. പുലര്‍ച്ചെ 4:45 ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയു ന്നത്. ഹെല്‍മെറ്റ് ധരിച്ച് എത്തിയയാളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.











