കനത്ത മഴയില്‍ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തില്‍ ഉരുള്‍ പൊട്ടല്‍. ഇതേത്തുടര്‍ന്ന് കുറ്റ്യാടി- വയനാട് റോഡിലുള്ള ഗതാഗതം നിരോധിച്ചതായി കോഴി ക്കോട് ജില്ല കലക്ടര്‍ ഡോ.എന്‍ തേജ്ലോഹിത് റെഡ്ഡി അറിയിച്ചു
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തില്‍ ഉരു ള്‍പൊട്ടല്‍. ഇതേത്തുടര്‍ന്ന് കുറ്റ്യാടി- വയനാട് റോഡിലുള്ള ഗതാഗതം നിരോധിച്ചതായി കോഴിക്കോട് ജി ല്ല കലക്ടര്‍ ഡോ.എന്‍ തേജ്ലോഹിത് റെഡ്ഡി അറിയിച്ചു.ഇന്ന് രാത്രി ഇതുവഴി അടിയന്തിരാവശ്യങ്ങള്‍ക്ക ല്ലാതെയുള്ള ഗതാഗതം അനുവദിക്കില്ല.
ചാത്തന്‍കോട്ട് നടയ്ക്ക് സമീപം മുളവട്ടം,ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്.നിരവധി വാ ഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.വലിയ പാറകള ടക്കം ഇടിഞ്ഞ് വീണിട്ടുണ്ട്. റോഡി ന്റെ ഒരു ഭാഗം തകര്‍ന്നു.ഇതു വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് തൊണ്ടര്‍നാട് പൊലീസ് അറിയി ച്ചു.
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. മലയോര മേഖ ലകളില്‍ ശക്തമായ മഴയുള്ളതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ട ലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാ ഗ്രത പാലിക്കണം. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടുനിന്നതോടെയാണ് ഉരുള്‍ പൊട്ടിയത്.മൂന്നാം വളവില്‍ മണ്ണിടിച്ചിലുണ്ടായി. മരങ്ങള്‍ കടപുഴകി വീണു.ഇതോടെ വാഹനങ്ങളില്‍ ഉള്‍പ്പെടെയുള്ള വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ നിന്ന് ആളുക ളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടു ണ്ട്. കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. സമീപത്തെ പുഴകളില്‍ വലിയ തോതില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഓരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേ ശം നല്‍കി.











