രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധന യിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ചെന്നൈ : മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. കോ യമ്പത്തൂരിലെ ഗാന്ധി പുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെ ത്തിയത്. മുറിയില്‍ യുവതിയുടെ ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
രണ്ടുപേരും കോഴിക്കോട് സ്വദേശികളെന്നാണ് വിവരം. മുസ്തഫ (58), ബിന്ദു (46) എന്നീ പേരുകളില്‍ കഴിഞ്ഞ 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത്. രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസ് എടുത്ത് അ ന്വേഷണം തുടങ്ങി.