കേരളത്തില്‍ മാത്രം പച്ചത്തുരുത്തുള്ള സിപിഎമ്മും ആര്‍എസ്പിയും കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വെക്കാന്‍ ആയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകന്‍. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയുണ്ടാക്കാന്‍ സാധിക്കില്ല. ഉറുമ്പ് ആനയ്ക്ക് ക ല്യാണം ആലോചിച്ചത് പോലെയാണ് ആര്‍എസ്പിയുടെ വാദമെന്നും അദ്ദേഹം പരിഹ സിച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ മാത്രം പച്ചത്തുരുത്തുള്ള സിപിഎമ്മും ആര്‍എസ്പിയും കോണ്‍ഗ്രസിന് മുന്നി ല്‍ നിബന്ധന വെക്കാന്‍ ആയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയുണ്ടാക്കാന്‍ സാധിക്കില്ല. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചത് പോലെയാണ് ആര്‍എസ്പിയുടെ വാദമെ ന്നും അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യം ഉണ്ടാക്കാനാകില്ല. 24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിന് മുന്നി ലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി വെക്കു ന്നത്. ഈ കൊച്ചു സംസ്ഥാനത്തു മാത്രം അവശേഷിക്കുന്ന യെച്ചൂരിയുടേയും എസ്ആര്‍പിയുടേയും പിണറായി വിജയന്റേയും പാര്‍ട്ടി മുന്നോ ട്ടുവെച്ചിരിക്കുന്ന നിബന്ധന സാമാന്യമര്യാദയ്ക്ക് നിരക്കാത്തതാണ്. സിപിഎം കേരളത്തില്‍ പറയുന്നത് കോണ്‍ഗ്രസ് മുക്ത കേരളമെന്നാണ്. ബിജെപി പറയുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ്. രണ്ടും ഒരു ലക്ഷ്യത്തോടെയുള്ള മുദ്രാവാക്യമാണെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് പച്ചത്തുരുത്ത് ഉള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും സാധിക്കുന്നില്ല. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയമാണ് സിപി എം ഏറ്റെടുത്തത്. പക്ഷേ ഇന്ത്യയില്‍ അതിന് പ്രസക്തിയില്ല. സിപിഎമ്മിന്റെ നിലപാട് പരമപുച്ഛത്തോ ടെ തള്ളിക്കളയാനെ കഴിയൂ വെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രാധാന്യം സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി കേ ന്ദ്രസര്‍ക്കാര്‍ മുളയിലേ നുള്ളിക്കളയേണ്ടതായിരുന്നു. വിഷയത്തി ല്‍ കേന്ദ്രമന്ത്രിയുടേത് അഴകൊഴമ്പ ന്‍ നയമാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവ ഉദാരവല്‍ക്കരണത്തെയും വര്‍ഗീയതയെയും തള്ളിപറയാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ മാത്രമേ അവരുമായി സഖ്യത്തെപ്പറ്റി ആലോചിക്കാനാകൂ എന്നാണ് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പി ള്ള അഭിപ്രായപ്പെട്ടത്. ബിജെപിക്കെതിരെ ആരുമായം സഖ്യത്തിന് തയ്യാറാണ്. സഖ്യത്തിന്റെ ഭാഗമാ കണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും എസ്ആര്‍പി അഭിപ്രായപ്പെട്ടിരുന്നു. കോ ണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപി വിരുദ്ധ പോരാട്ടത്തിന് സിപിഎമ്മില്ലെന്ന് കോടിയേരി ബാലകൃഷ്ണ നും വ്യക്തമാക്കിയിരുന്നു.











