കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. വെള്ളിയാ ഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നിശ്ചയമായും പലരും പിന്തുണതരും. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു
പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. വെള്ളിയാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നിശ്ചയമായും പല രും പിന്തുണതരും. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്നാ ണ് തന്റെ അഭ്യര്‍ഥനയെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്രക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച്ച. ഇതിനിടെ, മുഖ്യമന്ത്രിയായി സച്ചി ന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷം എംഎല്‍എമാര്‍ നിലപാടെടുത്ത തോടെ രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് രാജസ്ഥാന്‍ എംഎല്‍എമാരുടെ ആവശ്യം.












