അയര്‍കുന്നത്ത് ദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സു ധീഷ് ജീവനൊടുക്കിയതാ ണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കോട്ടയം: അയര്‍ക്കുന്നത്ത് ദമ്പതിമാരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി. അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ പതിമൂന്നാം വാര്‍ഡ് പതിക്കല്‍ വീട്ടില്‍ സുധീഷ് (40), ഭാ ര്യ ടിന്റും (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടേറ്റ നിലയില്‍ കട്ടിലിനടി യിലും, ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതിനെതുടര്‍ന്ന് നാട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെയും പൊ ലീസിനെയും അറിയിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുധീഷ് ജീവനൊടുക്കിയ താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മകനെ അന്വേഷിച്ചെ ത്തിയ സുധീഷിന്റെ മാതാ വും അയല്‍ക്കാരുമാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. സുധീഷിന്റെ കൈ ഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ട്വിന്റുവിനെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെ ന്നാണ് നിഗമനം. കഴുത്തില്‍ ഷാള്‍ കുരുക്കിയ പാടുകളുള്ളതായി പൊലീസ് പറയുന്നു.
വിദേശത്തായിരുന്ന സുധീഷ് ഒന്നര മാസം മുന്‍പാണ് നാട്ടിലെത്തിയത്. നാലു ദിവസം മുന്‍പ് ഇവരുടെ അഞ്ചു വയസുകാരന്‍ മകന്‍ സിദ്ധാര്‍ത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയിരുന്നു. സുധീഷും ടിന്റുവും തിരുവനന്തപുരത്തിനു പോകുകയാണ് എന്നു പറഞ്ഞ ശേഷം വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്കു പോ രുകയായിരുന്നു. എന്നാല്‍, ഇന്നലെ വൈകിട്ട് മുതല്‍ സുധീഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ ക ണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തിനെ ചൊല്ലി തര്‍ക്കം ;
ടിന്റുവിന്റെ കൊലയ്ക്ക് കാരണം സുധീഷിന്റെ സംശയം
ടിന്റുവിനെ വിദേശത്തേയ്ക്കു കൊണ്ടു പോകുന്നതിനായി സുധീ ഷ് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായാണ് തിരുവനന്തപുര ത്ത് പോകുന്നതിനായി തയ്യാറെടുപ്പ് നടത്തിയിരുന്നത്.എന്നാല്‍, ഇതിനിടെ ടിന്റുവിന്റെ ഫോണിലേയ്ക്കു നിരന്തരമായി ആരോ ഫോണ്‍ ചെയ്തതാണ് പ്രശ്നം വഷളാക്കിയതെന്നു പൊലീസ് പറയു ന്നു.
ഈ സുഹൃത്തിന്റെ പേരില്‍ നേരത്തെ തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ ആളെ ഫോ ണില്‍ വിളിക്കരുതെന്നു സുധീഷ് ടിന്റുവിനെ വിലക്കിയിരുന്നതായും പോലീസ് പറയുന്നു. ഇതേച്ചൊല്ലി യുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് ആത്മഹത്യാക്കുറി പ്പില്‍ എഴുതിയിരിക്കുന്നതെന്നു പൊലീസ് പറയുന്നു.
വഴക്കിനെ തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് ടിന്റുവിന്റെ കഴുത്തില്‍ മുറുക്കിയ ശേഷം കിടക്ക മുഖത്ത് അമര്‍ ത്തി ശ്വാസം മുട്ടിച്ചു. ഇതേ തുടര്‍ന്നു മരിച്ച ടിന്റുവിന്റെ മൃതദേഹം വസ്ത്രത്തിലും ബെഡ്ഷീറ്റിലും അടക്കം പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്, കൈ ഞരമ്പുകള്‍ മുറിച്ച സുധീഷ് കെട്ടിത്തൂങ്ങി മരിക്കു കയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.











