കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് യുവാവ് മരിച്ചു.തിടനാട് ടൗണിന് സമീപം വെട്ടിക്കുളം-പാക്കയം തോട്ടിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. തിടനാട് സ്വ ദേശി കിഴക്കേല്‍ സിറില്‍ ജോസഫ്(32) ആ ണ് മരിച്ചത്.
കോട്ടയം: കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് യുവാവ് മരിച്ചു. തിടനാട് ടൗണിന് സമീപം വെട്ടി ക്കുളം-പാക്കയം തോട്ടിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. തി ടനാട് സ്വദേശി കിഴക്കേല്‍ സി റില്‍ ജോസഫ്(32)ആണ് മരിച്ചത്.ടൗണില്‍ നിന്നും മടങ്ങുന്നതിനിടെ ഇറക്കത്തില്‍ വാഹനം നിയ ന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടില്‍ പതിക്കുകയായി രു ന്നു എന്നാണ് കരുതുന്നത്. എന്നാല്‍ അ പകട വിവരം ആരും അറിഞ്ഞിരുന്നില്ല.
രാവിലെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് കാര്‍ തോട്ടില്‍ കിടക്കുന്നത് കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നടത്തിയ പരിശോധനയിലാണ് കാറി നുള്ളില്‍ യുവാവിനെ കണ്ടെത്തിയത്. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും ഈരാറ്റുപേട്ട ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് നടപടികള്‍ ആരംഭിച്ചു.