അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാ ലകൃഷ്ണന്‍ മാറ്റുമെന്ന് ഉറപ്പായി. അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുക ള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.
തിരുവനന്തപുരം : അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ മാറ്റുമെന്ന് ഉറപ്പായി. അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം വീട്ടില്‍ സന്ദര്‍ശിച്ചി രുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യന്ത്രി കോടി യേരിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന. ആരോഗ്യപ്രശ്നം കാരണം ഇന്നത്തെ യോഗത്തില്‍ കോടിയേരി പങ്കെടുത്തിരുന്നില്ല.
പാര്‍ട്ടി തലപ്പത്തു നിന്നും കോടിയേരിയെ മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി അടി യന്തര നേതൃയോഗം വിളിച്ചു ചേര്‍ത്തിരുന്നു. രോഗബാധിതനായ കോടിയേരിക്ക് പകരം അക്ടിങ് സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിയേ രിയുടെ അഭിപ്രായം കൂടി കേട്ടശേഷമായി രിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. എം കെ ബാലന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലു ള്ളത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പുറമെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ സമയവും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം സം സ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയും വിശ്ര മവും ആവശ്യമായതിനാല്‍ പകരം ക്രമീകരണമേര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയില്‍ കഴി ഞ്ഞ കുറച്ച് ദിവസമായി ഉയരുന്നുണ്ട്.
അനാരോഗ്യംകാരണം ചുമതലയില്‍ നിന്ന് മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃ ഷ്ണന്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും ചികിത്സയ്ക്കാ യി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാര്‍ട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ ചികിത്സയ്ക്കായി അദ്ദേഹം ചെന്നൈയിലേക്ക് ഉടന്‍ തി രിക്കും.സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായ കോടിയേരിക്ക് രണ്ടര വര്‍ഷംകൂടി കാ ലാവധിയുണ്ട്.











