വെള്ളക്കെട്ടിനെ തുടര്‍ന്ന് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ അടക്കമുള്ള വി നോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫ ന്റ് പാസ് റിസോര്‍ട്ടില്‍ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ചത്
കൊച്ചി : വെള്ളക്കെട്ടിനെ തുടര്‍ന്ന് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശ പൗ രന്മാര്‍ അടക്കമുള്ള വിനോ ദ സഞ്ചാരികളെ രക്ഷപ്പെടുത്തി. കോട നാട് ആനക്കൊട്ടിലിന് സമീപ ത്തെ എലഫന്റ് പാസ് റിസോര്‍ട്ടില്‍ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പെരിയാറിന് അടു ത്തുള്ള റിസോര്‍ട്ടിലേക്ക് പെ ട്ടെന്ന് വെള്ളം കയറുകയായിരുന്നു. രണ്ട് വിദേശികളും ഫോര്‍ട്ട് കൊച്ചി സ്വദേശികളായ കുടുംബ വും റിസോര്‍ട്ട് ജീവനക്കാരുമാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ അഗ്‌നി രക്ഷാസേനയും, പൊലീസും റവന്യൂ അധികൃതരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തന ത്തിലൂടെ യാണ് ഇവരെ പുറത്തെത്തിച്ചത്. സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റിപ്പാര്‍ച്ചി തായി അധികൃതര്‍ വ്യക്തമാക്കി.