യൂണിയന്‍ കോര്‍പ് സൂപ്പര്‍മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം സ്ത്രീകളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദനം. ഷാനി നെ വലിച്ച് നിലത്തിട്ട് ശരീരത്തില്‍ കയറി ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്
കൊല്ലം : നിലമേലില്‍ യൂനിയന്‍ കോപ് സൂപ്പര്‍ മാര്‍ട്ട് ഉടമയ്ക്ക് സിഐടിയു ചുമട്ടുതൊഴിലാളികളുടെ ക്രൂര മര്‍ദനം. യൂണിയന്‍ കോര്‍പ് സൂപ്പര്‍മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം സ്ത്രീകളട ക്കമുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദനം. ഷാനിനെ വലിച്ച് നിലത്തിട്ട് ശരീരത്തില്‍ കയറി ഇടിക്കുന്നതി ന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലെത്തി ഉടമ ഷാനുവുമായി തര്‍ക്കമുണ്ടാ ക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതി യില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ 13 സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗ ലം പൊലിസ് കേസെടുത്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാനിനെ അടിക്കു ന്നതും നിലത്തിട്ടു ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.











