ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നിനിടയിലായിരുന്നു അപകടം. കൊല്ലം പെരു മ്പുഴ കോവില്‍മുക്കില്‍ ഇന്ന് 11.30 ഓടെയാണ് സംഭവം. ആഴമേറിയ കിണറില്‍ ഓക്‌സിജ ന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവു കയായിരു ന്നെ ന്നാണ് പ്രാ ഥമിക നിഗമനം.
കൊല്ലം : കൊല്ലം കുണ്ടറയില്‍ കിണറ്റിനുള്ളില്‍ കുടുങ്ങിയ നാലു സ്വാശംമുട്ടി പേര്‍ മരിച്ചു. നിര്‍ മ്മാണ പ്രവര്‍ത്തനത്തിലിരുന്ന കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. രാജന്‍ (35), സോമരാജന്‍ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. അപകടത്തി ല്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നിനിടയിലായിരുന്നു അപകടം. കൊല്ലം പെരുമ്പുഴ കോ വില്‍മുക്കില്‍ ഇന്ന് 11.30 ഓടെയാണ് സംഭവം. ആഴമേറിയ കിണറില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നൂറടി ആ ഴമുള്ള കിണറിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര മണിക്കൂ റോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാ ണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്.
ആദ്യമിറങ്ങിയ രണ്ടുപേര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ഇതേത്തുടര്‍ന്ന് ഇവരെ കയറ്റാന്‍ വേണ്ടി രണ്ടു പേര്‍ കൂടി ഇറങ്ങുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നട ത്തിയത്. പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു.ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴ ഞ്ഞുവീഴുകയായിരുന്നു.