കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെയും ഏകോപനത്തിലായിരുന്നു നടപടി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവർ. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുഹൃത്തിനെ കൊന്ന കേസിൽ ഒരു സ്വദേശി സ്ത്രീക്ക് വധശിക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്വദേശിനിയുടെ ബന്ധുക്കൾ ദയാധനം നൽകാൻ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.
കഴിഞ്ഞ വർഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരൻ, രണ്ട് ബെദൂനികൾ (പൗരത്വമില്ലാത്ത പട്ടികയിൽ ഉള്ളവർ), ഒരു ഈജിപ്തുകാരൻ, ഒരു ശ്രീലങ്കക്കാരൻ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ പട്ടികയിൽ, ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇയാളുടെ വിഷയത്തിൽ അവസാന ഘട്ടത്തിൽ എംബസിയുടെ അടിയന്തരമായ ഇടപെടലിൽ വധശിക്ഷ താൽക്കാലികമായി മാറ്റുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അൻപുദാസൻ നടേശനാണ് കഴിഞ്ഞ വർഷം തൂങ്ങിലേറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 2015-ൽ ഒരു ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ ഉൾപ്പെട്ടാണ് അൻപുദാസൻ ജയിലിലായത്. മറ്റാളുകൾക്കൊപ്പം അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാർ ഇയാളെ നേരിൽ കണ്ടപ്പോഴാണ് നാട്ടിൽ നിന്നും ദയാധനം നൽകി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തിൽ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. എന്നാൽ ഇത്തരമെരു നീക്കം നടക്കുന്ന കാര്യം ആരും എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിച്ചിരുന്നില്ല. എംബസി ജീവനക്കാർ ഉടൻ തന്നെ വിഷയം സ്ഥാനപതി ആദർശ്
സൈക്വയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഉടൻ തന്നെ കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ശിക്ഷ അന്ന് മരവിപ്പിച്ചത്.
കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെയും ഏകോപനത്തിലായിരുന്നു നടപടി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവർ. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുഹൃത്തിനെ കൊന്ന കേസിൽ ഒരു സ്വദേശി സ്ത്രീക്ക് വധശിക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്വദേശിനിയുടെ ബന്ധുക്കൾ ദയാധനം നൽകാൻ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.
കഴിഞ്ഞ വർഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരൻ, രണ്ട് ബെദൂനികൾ (പൗരത്വമില്ലാത്ത പട്ടികയിൽ ഉള്ളവർ), ഒരു ഈജിപ്തുകാരൻ, ഒരു ശ്രീലങ്കക്കാരൻ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ പട്ടികയിൽ, ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇയാളുടെ വിഷയത്തിൽ അവസാന ഘട്ടത്തിൽ എംബസിയുടെ അടിയന്തരമായ ഇടപെടലിൽ വധശിക്ഷ താൽക്കാലികമായി മാറ്റുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അൻപുദാസൻ നടേശനാണ് കഴിഞ്ഞ വർഷം തൂങ്ങിലേറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 2015-ൽ ഒരു ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ ഉൾപ്പെട്ടാണ് അൻപുദാസൻ ജയിലിലായത്. മറ്റാളുകൾക്കൊപ്പം അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാർ ഇയാളെ നേരിൽ കണ്ടപ്പോഴാണ് നാട്ടിൽ നിന്നും ദയാധനം നൽകി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തിൽ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. എന്നാൽ ഇത്തരമെരു നീക്കം നടക്കുന്ന കാര്യം ആരും എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിച്ചിരുന്നില്ല. എംബസി ജീവനക്കാർ ഉടൻ തന്നെ വിഷയം സ്ഥാനപതി ആദർശ് സൈക്വയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഉടൻ തന്നെ കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ശിക്ഷ അന്ന് മരവിപ്പിച്ചത്.