സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ ത്തകന് ഒളിവില്‍ ഒളിവില്‍ പാര്‍പ്പിച്ച അധ്യാപികയ്ക്ക് ജാമ്യം. അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മ (42)യ്ക്ക് ആണ് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്ത കന് ഒളിവില്‍ ഒളിവില്‍ പാര്‍പ്പിച്ച അധ്യാപികയ്ക്ക് ജാമ്യം. അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മ (42)യ്ക്ക് ആണ് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്. പുന്നോല്‍ ഹരി ദാസന്‍ വധക്കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ബിജെപി പ്ര വര്‍ത്തരന്‍ നിജില്‍ ദാസിനെയാണ് രേഷ്മ വീട്ടില്‍ ഒളിവില്‍ പാര്‍ പ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളി വില്‍ താമസിപ്പിച്ചതിന് രേഷ്മയേയും പൊലീസ് കസ്റ്റഡിയി ലെടു ക്കുകയായിരുന്നു.പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാ ണ് രേഷ്മ. ഇവരുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ സമീപ ത്താണ് പ്രതി ഒളിവില്‍ താമസിച്ച വീടുള്ളത്. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ ഇന്നലെ രാത്രി വീ ടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകര്‍ത്തശേഷം മുറ്റത്തേക്ക് രണ്ട് ബോംബുകള്‍ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 17-ാം തീയതി മുതല്‍ നിജില്‍ദാസ് പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവന്നിരുതായാ ണ് പൊലീസ് നല്‍കുന്ന വിവരം. അധ്യാപികയായ രേഷ്മയും നിജില്‍ദാസും സുഹൃത്തുക്കളാണ്. വിഷുവി ന് ശേഷമാണ് നിജില്‍ദാസ് ഒളിച്ചുതാമസിക്കാന്‍ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യ ത്തിനായി അധ്യാപികയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് രേഷ്മ തന്റെ പാ ണ്ടാല്യമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസസൗകര്യം ഒരുക്കിയത്.