കൊയിലാണ്ടി മൂടാടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയി ല്‍ കണ്ടെത്തി. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34) ,വിയ്യൂര്‍ മണക്കുളംകുനി ഷി ജി (38) നെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട്: കൊയിലാണ്ടി മൂടാടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34) ,വിയ്യൂര്‍ മണക്കുളം കുനി ഷിജി(38)നെയുമാണ് മരി ച്ച നിലയില്‍ കണ്ടെത്തിയത്.
മൂടാടി വെള്ളറക്കാട് റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. യുവതിയുടെ തല അറ്റ നിലയിലായിരുന്നു. വെള്ളി യാഴ്ച രണ്ട് മണിയോടെയാണ് റെയില്‍വെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്തിയത്. ഷിജിയെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രാഘവന്‍ നായരുടെയും രാധയുടെയും മകനാണ് മരിച്ച റിനീഷ് (മിലിട്രി). ഭാര്യ: പരേതയായ ബാനിരശ്മി, മകള്‍ ശ്രീമോള്‍. സഹോദരങ്ങള്‍.രണ്‍ജിത്ത് (മിലിട്രി) രാഗേഷ്. വിയ്യൂര്‍ മണക്കുളം കുനി ശിവദാസന്റെ ഭാര്യയാണ് ഷിജി. പരേതനായ നാരായണന്റെയും നാരായണിയുടെയും മകളാണ് ഷിജി. മകന്‍ ആദി ത്യന്‍,സഹോദരന്‍:ഷിജു കൊയിലാണ്ടി. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ മെഡിക്കല്‍ കോ ളെജിലെക്ക് മാറ്റി.











