കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനും ഹരികൃഷ്ണനും ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘ ത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുന്നത്
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സു രേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനും ഹരികൃഷ്ണനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നുമാണ് അന്വേ ഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണന്റെ മൊഴിയെടുക്കു ന്ന ത്.
ഇന്നലെ തൃശൂരില്‍ നടന്ന മൊഴിയെടുപ്പില്‍ ധര്‍മ്മരാജനെ അറിയാമെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തോട് പറഞ്ഞു. ധര്‍മരാജനെ ചില പ്രചാരണ സാമഗ്രഹികള്‍ ഏല്‍പിച്ചിരുന്നുവെന്നും പലതവണ ഫോണില്‍ വിളിച്ചിരുന്നെന്നുമാണ് സെക്രട്ടറിയുടെയും ഡ്രൈ വറുടെയും മൊഴി.
ധര്‍മരാജന്‍ വലിയതോതിലുള്ള കുഴല്‍പ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധര്‍മരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധര്‍മരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു.
ഇതില്‍നിന്നാണ് സുരേന്ദ്രന്റെ ഹരികൃഷ്ണന്റെ ഫോണില്‍നിന്ന് നിരവധി തവണ ധര്‍മരാജനെ വിളി ച്ചതായി കണ്ടെത്തിയത്. ധര്‍മരാജനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പെടെയു ള്ള തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ബി.ജെ. പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.












