ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേ താവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയു ടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മ കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.
ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാ ണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാ നത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവര്‍ തൃശൂര്‍ ബി.ജെ.പി ഓഫീസിലെത്തിയിരുന്നുവെന്ന് പൊ ലീസ് കണ്ടെത്തി. നഷ്ടമായ പണം കണ്ടെത്താന്‍ ബി.ജെ.പി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായാണ് പൊലീസ് ഇതില്‍ നിന്ന് മനസിലാക്കുന്നത്. കേസില്‍ പൊലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ സമയത്ത് തന്നെ യാണ് ബി.ജെ.പി നേതാക്കളുടെ അന്വേഷണവും നടന്നതെന്നാണ് സൂചന.
അതിനിടെ ബി ജെ പിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാന്‍ വിളി പ്പിക്കുമെന്നാണ് വിവരം. ഈ നേതാവിന് കവര്‍ച്ചയില്‍ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്. ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുമ്പ് പൊലീസ് നിയമവിദഗ്ദ്ധ രുടെ അഭിപ്രായം തേടുമെന്നാണ് സൂചന.