കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം 625 പേജുള്ള കുറ്റപത്രം ഇരിങ്ങാ ല ക്കുട കോടതിയില്‍ സമര്‍പ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. കെ സുരേന്ദ്രനും മകനും ഉള്‍പ്പടെ 19 ബിജെപി നേതാക്കള്‍ സാക്ഷികളാണ്.
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 625 പേ ജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളാണുള്ളത്, 219 സാ ക്ഷികളും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. മൊഴിയെടുപ്പി ക്കാന്‍ വിളിച്ച എല്ലാ ബിജെപി നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടെന്നാണ് കു റ്റപത്രത്തില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അ ന്വേഷ സംഘത്തിന്റെ നിലപാട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌കര മാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കള്ളപ്പണ ഉറവിടം കേന്ദ്ര ഏജന്‍സി അ ന്വേഷിക്കണമെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.ബിജെപി തെര ഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കേസില്‍ അന്വേഷണം തുടരുമെന്നും കുറ്റ പ ത്രത്തില്‍ പറയുന്നു. പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നാണ്. പരാതിക്കാരനായ ധര്‍മ്മരാജ നെയാണ് പണം കൊണ്ടു വരാന്‍ നേതാക്കള്‍ ഏല്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നി ര്‍ ദേശങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം ചെലവഴിച്ചു.
ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പണത്തിന്റെ ഉറ വിടം, ലക്ഷ്യം എന്നിവ കണ്ടെത്തണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തര വില്‍ കോടതി ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിയില്‍ 25 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ അത് മൂന്നര കോടിയായെന്നും കോടതി വ്യക്തമാക്കിയിരു ന്നു.











