ജൂലൈ 7ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചത്.ഇതുവഴിയുള്ള ഗതാഗതം ഒഴിവാ ക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
മൂന്നാര്‍: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. ജൂലൈ 7ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചത്.ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടുന്നതിന്റെ മറവില്‍ കരാറുക്കാര്‍ ഇവിടെ നിന്നും അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയിരുന്നു ഇതിന്റ ഭാഗമായി പറപൊട്ടിക്കുകയും മണ്ണുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നത് കൊണ്ടാണ് മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍ ആരംഭി ച്ചത്.
റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍
കരാറുകാര്‍ കടത്തിയത് കോടികളുടെ പാറ
മൂന്നാര്‍ ബോഡി മേട്ട് റോഡില്‍ നിന്നും റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ കരാറുകാര്‍ 100 കോടി യുടെ പാറ കടത്തിയതിന് എതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ ഇടുക്കി ജില്ലയിലെ ശന്തന്‍പാറ പൊലിസ് സ്റ്റേഷനില്‍ 2022 ജൂലൈ 22ന് ക്രൈം നമ്പര്‍ 616/2022 പ്രകാരം കേസ് എടുത്തിരുന്നു. എന്നാല്‍ നാള്‍ ഇത് വരെയായി കേസ് അന്വേഷണം പൂര്‍ത്തികരി ച്ചിട്ടില്ല. ശാന്തന്‍പറ പൊലിസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ നിരവധി തവണ മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗ തം ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. റോഡിന്റ വീതി കൂട്ടല്‍ നിര്‍മ്മാണങ്ങള്‍ കഴിഞ്ഞെങ്കിലും മഴക്കാ ലത്ത് അപകടകരമാം വിധം മണ്ണിടിച്ചില്‍ തുടരുകയാണ്.