ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐ എന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെ ന്ന് ഭീഷണിയുണ്ട്
കൊച്ചി : കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. നാവിക സേനയുടെ വിമാനവാഹിനി കപ്പലാ യ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം. കൊച്ചി കപ്പല്‍ ശാ ലയ്ക്ക് ഇ മെയില്‍ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. കപ്പല്‍ശാല നല്‍കിയ പരാതയില്‍ എറ ണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം വിവിധ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ച തായാണ് വിവരം.
ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെ ന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷ ണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരി ക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചിയില്‍ കപ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ അനധികൃതമായി കപ്പല്‍ ശാലയില്‍ ജോലി ചെയ്തത് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചിരുന്നു. ഇയാള്‍ക്ക് ഭീ കര ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ലെങ്കില്‍ അഫ്ഗാന്‍ പൗരന്‍ നേരത്തെ പാകിസ്താനില്‍ ജോ ലി ചെയ്തത് സംശയമുണര്‍ത്തിയിരുന്നു. കപ്പല്‍ശാലയ്ക്ക് അകത്തേക്ക് ഇയാള്‍ പ്രവേശിച്ചിട്ടില്ലെന്നാ ണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് കേസ് അന്വേഷണം എന്‍ഐഎയ്ക്കു വിടാന്‍ പൊലീസ് തീരുമാനി ച്ചിരിക്കുകയാണ്.










