English हिंदी

Blog

gaza palastine aljazeera

ഇസ്രയേല്‍ പാലസ്തീന്‍ ആക്രമണത്തില്‍ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടെ 140 പേര്‍ കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ ബോംബാക്രമണം തുടര്‍ച്ച യായി ആറാം ദിവസത്തിലേക്ക് പ്രവേശിച്ചു

ജറൂസലം: ഇസ്രയേല്‍ പാലസ്തീന്‍ ആക്രമണത്തില്‍ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെ ടെ 140 പേര്‍ കൊല്ലപ്പെട്ടു. ഗസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ ബോംബാക്ര മണം തുടര്‍ച്ചയായി ആറാം ദിവസത്തിലേക്ക് പ്രവേശിച്ചു. അതേസമയം ഹമാസിന്റെ തിരിച്ചടി യില്‍ മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടു.

Also read:  ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ മാനസികമായി കരുത്തില്ലാത്തവരെന്ന് കര്‍ണാടക കൃഷിമന്ത്രി

പശ്ചിമ ഗസയിലെ ഷാതി അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്ര മ ണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. എട്ടുകുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.20 പേരെങ്കിലും കുടു ങ്ങിക്കിടക്കുന്ന കെട്ടിടത്തില്‍ നിന്ന് ആരെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന് പ്രതീ ക്ഷയില്ല. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു ബോംബുകള്‍ വര്‍ഷിച്ചാണ് അഭയാര്‍ഥി ക്യാമ്പ് ചാരമാക്കി യത്.

Also read:  മൃതദേഹം മാറി നല്‍കിയ സംഭവം; ജീവനക്കാര്‍ക്കെതിരെ നടപടി

കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച് ഇസ്രായേല്‍ ആക്രമണം കനപ്പിച്ചതോടെ ഗസയില്‍ കൂട്ട പലായനം തുടരുകയാണ്. 10,000 ലേറെ കുടുംബങ്ങള്‍ അഭയംതേടി പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന ഗസ സിറ്റിയിലെ ഒരു ബഹുനില കെട്ടി ടം ഇസ്രായേല്‍ അധിനിവേശ സേന നിലംപരിശാക്കി. അല്‍ജസീറ മീഡിയ നെറ്റ് വര്‍ക്കിന്റേയും അസോസിയേറ്റഡ് പ്രസ്സിന്റേയും ഓഫീസുകളാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ നിലം പൊത്തിയത്.11 നിലകളുള്ള അല്‍-ജല കെട്ടിടം ബോബോക്രമണത്തില്‍ നിലംപരിശാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Also read:  റിസോര്‍ട്ട് ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്‍

അതേസമയം ഇസ്രേയല്‍ ആക്രമണത്തിനിടെ പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് ഗസയില്‍ നിന്ന് വീട് വിട്ടിറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് യുഎന്‍ അറിയിച്ചു.