ഗിരിനഗറിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ.കൊലപാതകം നടത്തി ഭര്‍ത്താവ് രാംബ ഹദൂര്‍ മുങ്ങിയെന്നാണ് പൊലീസ് നിഗമനം
കൊച്ചി : ഗിരിനഗറിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ക ണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ.കൊലപാതകം നടത്തി ഭര്‍ത്താവ് രാം ബഹദൂര്‍ മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും.
മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുണ്ടായി രുന്നതാ യി അയല്‍ക്കാര്‍ പറയുന്നു. ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എ ന്നാല്‍ ഇയാളെ സംബന്ധിച്ച് നിലവില്‍ പൊലീസിന് യാതൊരു വിവരവുമില്ല.
അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ആര്‍ക്കു കൈമാറണമെന്ന കാര്യത്തിലും പൊ ലീസിന് വ്യക്തതയില്ല. കടവന്ത്ര എളംകുളത്തെ വീട്ടില്‍ ഇന്നലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.