ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) മരിച്ചത്. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുള ത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ കലൂരില്‍ വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്
കൊച്ചി : എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പറവൂര്‍ കരിങ്ങാന്തുരുത്ത് മുണ്ടോ ടി പള്ളത്ത് വിനീത (65) ആണ് മരിച്ചത്. പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് വരികയാരുന്ന ആംബുലന്‍സ് കലൂര്‍ ജങ്ഷന് സമീപം നിയന്ത്രണം വിട്ട് മറി യുകയായിരുന്നു.
ആംബുലന്‍സിന്റെ പ്ലാറ്റ് ഫോമിലേക്ക് വിനീത മരിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് എം ആര്‍ നാരായണന്റെ കാലിന് പരിക്കേറ്റു. ഡ്രൈവര്‍ ശ്രീകേഷിന് പരിക്കില്ല. അപ കടം കണ്ട് ഓടിക്കൂടിയ വരാണ് മറിഞ്ഞ ആംബുലന്‍സ് ഉയര്‍ത്തിയത്. അതേ ആംബുലന്‍സില്‍ ലിസി ആശുപത്രിയിലെ ത്തിച്ച് വിനീതയുടെ മരണം സ്ഥിരീകരിച്ചു.
കലൂര്‍ ജങ്ഷന് സമീപത്തെ യൂ ടേണില്‍ ശനിയാഴ്ച പകല്‍ 3.20നാണ് അപകടം. പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ മൂത്രാശയ സംബന്ധമായ അസുഖത്തിന് പകല്‍ 11ന് ചികിത്സയ്‌ക്കെ ത്തിയ വിനീതയെ വിദഗ്ധ ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേ ശിച്ചു. ഇതേ തുടര്‍ന്നാണ് വിനീതയെ സ്വകാര്യ ആംബുലന്‍സില്‍ കൊണ്ടുവന്നത്.
യൂടേണിന് സമീപം ബൈക്ക് യാത്രികന്‍ പെട്ടെന്ന് കടന്ന് വന്നതാണ് അപകടത്തിന് കാരണം. ഇയാ ളെ രക്ഷിക്കാന്‍ ഡ്രൈവര്‍ ആംബുലന്‍സ് പെട്ടെന്ന് വെട്ടിക്കുകയും ബ്രേക്കിടുകയും ചെയ്തു. ഇതോ ടെ ആംബുലന്‍സ് മറിഞ്ഞു. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. മക്കള്‍:വിജീഷ് (സിവില്‍ സപ്ലൈസ്), സജീഷ് (ഗള്‍ ഫ്).മരുമക്കള്‍: വിദ്യ, ധന്യ.സംസ്‌കാരം പിന്നീട്.