കൊണ്ടോട്ടി കോട്ടൂക്കരയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം.ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ത്ഥി നിയെ കീഴ്‌പ്പെടുത്തി വയലിലെ വാഴ ത്തോട്ടത്തിലേക്കു പിടിച്ചുവലിക്കുകയായിരുന്നു. കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ അജ്ഞാതന്‍ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേ ക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപ ത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു.
കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലു കൊണ്ടിടിച്ചു പരി ക്കേല്‍പ്പിച്ചു.ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ദേഹത്താകെ മണ്ണ് പറ്റിയിരുന്നതായും കൈകള്‍ കെട്ടുകയും ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്ന വെന്നും നേരില്‍ കണ്ട പ്രദേശ വാസി പറഞ്ഞു.അര്‍ധനഗ്‌നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെ ത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി ക്കാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായത്.
വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാ ക്കി.താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമി ച്ചത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കൊണ്ടോട്ടി കോട്ടൂക്കരയില്‍ വെച്ചാണ് പെണ്‍കുട്ടി ക്ക് നേരെ അതിക്രമം നടന്ന ത്. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പരിസരങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ്‌സംഭവസ്ഥലത്തു നി ന്നു ലഭിച്ചു. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെക്കുറിച്ച് പൊലീ സിന് സൂചന ലഭിച്ചതായി റി പ്പോര്‍ട്ടുണ്ട്. കേസില്‍ മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീ കരിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.











