രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായികയും ആകിടിവിസ്റ്റുമായ ആയിഷ സുല്‍ത്താന നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ല. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് ഹൈക്കോടതി
കൊച്ചി : രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായികയും ആകിടിവിസ്റ്റുമായ ആ യിഷ സുല്‍ത്താന നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ല. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അ തിനാല്‍ ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ല. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് സ്വദേശി ആയിഷ സുല്‍ത്താന കോടതിയെ സമീപിച്ചത്. കേ സിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം അറിയി ക്കാന്‍ ലക്ഷദ്വീപ് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഹര്‍ജിയെ എതിര്‍ത്ത ലക്ഷദ്വീപ് ഭരണകൂടം, ഹര്‍ജി തള്ളണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ര ണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗ ണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ ആയിഷ സുല്‍ ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട്, രാജ്യദ്രോഹക്കേസ് നിലനില്‍ക്കി ല്ലെന്ന് കോടതി നി രീക്ഷിച്ചിരുന്നു.