യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ കോവിഡ് പ്രതിരോധം ശക്തമാക്കി
അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 591 പേര്‍ രോഗമുക്തി നേടി.
അതേസമയം, കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,11,011 ആയി, 9.89,378 പേര്‍ രോഗമുക്തരായി. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2,341 ആയി,
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,25,310 പേര്‍ക്ക് കൂടി ആര്‍ടിപിസിആര്‍ പരിശോധന നടത്തി.
സ്‌കൂള്‍ തുറക്കുന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖാവരണവും സാമൂഹിക അകലവും നിര്‍ബന്ധമാണ്.