കോട്ടയം :കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പുറത്തു വിട്ടു. 10മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. ജോണി നെല്ലൂരിനും, ജോസഫ് എം പുതു ശ്ശേരിക്കും, സജി മഞ്ഞ ക്കടമ്പിനും വിക്ടർ. ടി. തോമസ്സിനും സീറ്റില്ല. എന്നാൽ പ്രിൻസ് ലൂക്കോസ്, തോമസ് ഉണ്ണിയാടൻ എന്നിവർക്ക് ഇടം കിട്ടി.
തൊടുപുഴയിൽ പാർട്ടി ചെയർമാൻ പി. ജെ. ജോസഫ് മത്സരിക്കും. ഏറ്റുമാനൂർ adw:പ്രിൻസ് ലൂക്കോസ്, ചങ്ങനാശ്ശേരി വി. ജെ ലാലി, കടുത്തുരുത്തി മോൻ ജോസഫ്, ഇടുക്കി ഫ്രാൻസിസ് ജോർജ്, ഇരിഞ്ഞാലക്കുട തോമസ് ഉണ്ണിയാടാൻ, കോതമംഗലം ഷിബു തേക്കുമ്പുറം, കുട്ടനാട് ജേക്കബ് എബ്രഹാം, തിരുവല്ല കുഞ്ഞു കോശി പോൾ, തൃക്കരിപ്പൂർ എം പി ജോസഫ്.











