കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററും കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ആസ്ഥാനനമായ കാക്കനാട്ട് നബാർഡ് ഡി.ഡി.എം അശോക് കുമാർ നയ്യാർ ഓഫീസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ, സഹകരണ സംഘം പ്ലാനിംഗ് എ.ആർ. സുബ്രമഹ്ണ്യൻ നമ്പൂതിരി, ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജി പി.എം, ഡിസ്ട്രിക്ട് കോപ്പറേറ്റ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ.) ജില്ലാ സെക്രട്ടറി പി.ജി. ഷാജു, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.സി പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
ഹെഡ് ഓാഫീസിന് പുറമെ എറണാകുളത്ത് കോർപ്പറേറ്റ് ബിസിനസ് ഓഫീസ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ റീജണൽ ഓഫീസുകൾ, എല്ലാ ജില്ലകളിലും ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകൾ എന്നിവയാണ് പുതിയതായി കേരള ബാങ്കിൽ പ്രവർത്തനം ആരംഭിച്ചത്.