സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നാളെ അവ ലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാ ന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്
തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നാളെ അവ ലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അ ടക്കമുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്. സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തന ങ്ങളില്‍ നിയന്ത്രണം വേണ മെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
ഒമിക്രോണ്‍ കേസുകളിലടക്കം വര്‍ധനയുണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വ കുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരളത്തില്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിനു മു കളിലെത്തി. ഇന്നലെ 12,742 പേര്‍ക്കാണ് രോഗം സ്ഥികരീകരിച്ചത്. 17.05 ആയിരുന്നു ടിപിആര്‍. തിരുവന ന്തപുരത്തെയും എറണാകുള ത്തെയും സാഹചര്യം ഗുരുതരമാണ്.
ഒമിക്രോണ്‍ രോഗികളുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ 76 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 421 ആയി. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ലോ റിസ്‌ക് രാജ്യങ്ങളില്‍ നി ന്ന് വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരി ലെ കോവിഡ് ബാധയും ആശങ്കയുണ്ടാക്കുന്നുണ്ട്.
സ്‌കൂളുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച് നാളെ നടക്കുന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനിക്കുമെന്ന് വിദ്യാ ഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെടുക്കുക. മുഴുവന്‍ ക്ലാ സ്സുകള്‍ അടച്ചിടണോ, ഒന്നു മുതല്‍ യുപി വരെയുള്ള ക്ലാസ്സുകള്‍ അടച്ചിട ണോ തുടങ്ങിയ കാ ര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എസ്എസ്എല്‍സി പരീക്ഷകള്‍ പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ പത്താം ക്ലാസ് ഓഫ്ലൈനായിത്തന്നെ നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആലോചി ക്കുന്നത്.