കേരളത്തില്‍ കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമം കേരളവും നടത്തുമെന്നും വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കേരളത്തിലും ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരു ക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വാക്‌സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്പസില്‍ വാക്‌സിന്‍ കമ്പനിയുടെ ശാഖ ആരംഭി ക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍ സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് വെബിനാര്‍ നടത്തി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്കായി ഒരു മരുന്ന് നിര്‍മ്മിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥ യിലല്ലാത്ത രോഗികളുടെ ഓക്‌സിജന്‍ ആശ്രയത്വം കുറ യ്ക്കാന്‍ ഈ മരുന്ന് സഹായിക്കും. ഈ മരുന്നിന്റെ അന്‍പതിനായിരം ഡോസ് ഓര്‍ഡര്‍ നല്‍കിയി ട്ടുണ്ടെന്നും ബ്ലാക്ക് ഫംഗസ് ചികിത്സയില്‍ മരുന്നും ചികിത്സയും ഇവിടെ ഉറപ്പാക്കുമെ്ന്നും മുഖ്യ മന്ത്രി പറഞ്ഞു.
ബ്ലാക്ക് ഫംഗസിനെ സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തും. കോവിഡിന് മുന്‍പുള്ള നിര ക്കിനേക്കാളും ബ്ലാക്ക് ഫംഗസ് ഇപ്പോള്‍ വര്‍ധിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.











