അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍ നിന്ന് ബിജെപിക്കാര്‍ ജയിച്ചു കയറുമെന്ന് നമ്മള്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.
തിരുവനന്തപുരം : അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍ നിന്ന് ബിജെപിക്കാര്‍ ജയിച്ചു കയറുമെന്ന് നമ്മള്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപി വളരണമെങ്കില്‍ ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പ്രവര്‍ത്ത കര്‍ക്കായി പങ്കുവച്ച ഓഡിയോയിലൂടെയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പാര്‍ട്ടി ശ്ക്തിപ്പെടുത്താന്‍ സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തിപ്പെടുത്തു കയുമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ‘തൊണ്ണൂറുകളില്‍ അമിത്ഷാ ജി ഗുജറാത്തില്‍ നടപ്പാക്കിയ പോലെ സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തിപ്പെടുത്തുകയും യുവാക്കളെ പ്രസ്ഥാ നത്തിലേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയും അതിനായി യുവമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനം ഊര്‍ജിമാക്കുകയും വേണം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍ നിന്ന് ബിജെപിക്കാര്‍ ജയിച്ചു കയറുമെന്ന് നമുക്ക് ദൃഢപ്ര തിജ്ഞ ചെയ്യണം. വീഴ്ചകള്‍ കണ്ടെത്തി മുന്നേറാന്‍ ഒരു രാഷ്ട്രീയ പ്രതിയോഗിയുടെയും വാറോല നമുക്ക് ആവശ്യമില്ല’ – ശോഭ പറഞ്ഞു.
‘ബൂത്തിലിരിക്കാന്‍ ആളില്ലാത്ത കാലത്തും കൊടികുത്താന്‍ അനുവദിക്കില്ലെന്ന് മാര്‍ക്സിസ്റ്റുകാരന്‍ വെല്ലുവിളിച്ച കാലത്തും നമ്മള്‍ ഇവിടെത്ത ന്നെയുണ്ടായിരുന്നു. കേന്ദ്രത്തില്‍ ഭരണമില്ലാത്ത, കേരളത്തില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലാത്ത കാലത്ത് കുങ്കുമ ഹരിത പതാകയുമേന്തി പട്ടിണി കിടന്നും ആക്ഷേപം സഹിച്ചും ഈ പാര്‍ട്ടിക്കു വേണ്ടി നില കൊണ്ടവരാണ് നമ്മള്‍. അവിടെ നിന്നാണ് കേരളത്തിലെ മുന്നണികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രാഷ്ട്രീയ ബദല്‍ എന്ന നിലയിലേക്ക് നാം വളര്‍ന്നത്’ – ശോഭ ചൂണ്ടിക്കാട്ടി