പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവര്‍ഷത്തേക്ക് ഭദ്രമാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധി യു ണ്ടാവില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഈ വര്‍ഷം 18000 കോടി രൂപ പ്രത്യേക ഗ്രാന്റ് ലഭിക്കു മെന്നും അദ്ദേഹം പറഞ്ഞതായായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാജ്യത്താകെ അടുത്ത വര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. വരുമാനത്തെക്കുറിച്ച് ധാരണ വേണം. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്ബി വിരുദ്ധ നിലപാടില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും തോമസ് ഐസക്ക് പറഞ്ഞു.











