Web Desk
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് സിനിമകള്‍. ആഷിഖ് അബു, പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബര്‍ എന്നിവരാണ് സിനിമ ചെയ്യുന്നത്. ഇതില്‍ മൂന്ന് സിനിമകളില്‍ വാരിയംകുന്നത്തിന് നായകസ്ഥാനമാണ് നല്‍കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്ന് ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു. പൃഥ്വിരാജിനെയോ തന്നെയോ ഇതൊന്നും ബാധിക്കില്ലെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഒരുപാട് ഗൂഢാലോചനങ്ങള്‍ നടന്ന കാലഘട്ടമാണെന്നും പലതരം വ്യാഖ്യാനം നല്ലതാണെന്നും ആഷിഖ് പറഞ്ഞു. ഹര്‍ഷദും റമീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
അതേസമയം, നാല് സിനിമകളെയും ബി. ഉണ്ണികൃഷ്ണനും പി.ടി കുഞ്ഞുമുഹമ്മദും സ്വാഗതം ചെയ്തു.
‘ലോകത്തിന്‍റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്. കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.’ എന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായത്. ഇതോടെ ഒരു വിഭാഗം ആളുകള്‍ നടനെതിരെയും ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിഖ് അബുവിനെതിരെയും രംഗത്തെത്തി. ഹിന്ദുക്കളെ കൊന്നൊടുക്കിയ ഒരാളെക്കുറിച്ചുള്ള സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മലബാര്‍ കലാപത്തിന്റെ നായകനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച ഹിന്ദു-മുസ്ലീം ജന്മിമാരെ കൊന്നിട്ടുണ്ട്. ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ പിതാവിനെ ആന്‍ഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങളും കുഞ്ഞഹമ്മദിനെ പ്രതികാര ദാഹിയാക്കി മാറ്റുകയായിരുന്നു.
https://www.facebook.com/PrithvirajSukumaran/posts/3034888606566183?__xts__[0]=68.ARBEZhLOEMW3JGCT5EzTbb1nq6nKGRc-anins598hWjpRgjN1q8IArwgXHqeFa65u5b56-JykZEN3Qd7siQlsx0-rLQadC6H5WE6gaOQMmnmrICoosvqgU7vJEPdPaWwt8nZNKYyw6MdscbDxZFBxlAe79byTTF1-3pSMkLvsa4UpE0OLzHUxJgBA2MDkEImze-cBHQ_gV0gwnYdLXgXmzvk7C8bOD2CzQZ8unuYwgBSypi77KOGkVGZpUwUe4TLkjLG6Wp-1dppa5rYGLrWQ5MN9g5q7YY74ooT3YLslwo2dtxJ5fulKTU6QrBW-QN8E0LATRevDihl8MvpgvhDeB3zGQ&__tn__=-R