കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷമുഖമുണ്ടെന്നും അത് കൊണ്ട് തന്നെ സംഘ പരിവാര്‍ രാഷ്ട്രീയത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊന്ന് ഇല്ല. കേരളത്തിനപ്പുറം ഈ പാര്‍ട്ടിയെ മുഴു വനായി തന്നെ ബിജെപി വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്നത്തെ എ ഐസിസി വ്യക്താവ് നാളെ നേരം പുലരുമ്പോള്‍ ബിജെപി ആയിരിക്കു മോ എന്ന് അവര്‍ ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ യാണ് പി വി അന്‍വര്‍ ഫെയ്‌സ് ബുക്കില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓഫ് റെക്കോര്‍ഡായി ആര്‍ക്കും ആരെ കുറിച്ചും എന്തും പറയാം.എന്നാല്‍ അത് അങ്ങനെയല്ല എന്ന് മറ്റുള്ളവര്‍ പറയരുതെന്ന് ആരും വാശി പിടിക്കരുത്. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊന്ന് ഇല്ല. കേരളത്തിനപ്പുറം ഈ പാര്‍ട്ടിയെ മുഴുവനായി തന്നെ ബിജെപി വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്നത്തെ എഐസിസി വ്യക്താവ് നാളെ നേരം പുലരുമ്പോള്‍ ബിജെപി ആയിരിക്കുമോ എന്ന് അവര്‍ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ.!
കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷ മുഖമുണ്ട്. അത് കൊണ്ട് തന്നെ സംഘപരിവാര്‍ രാഷ്ട്രീ യത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ല.
ബിജെപിക്ക് മുന്നില്‍ ഇനി കേരളത്തില്‍ വളരാന്‍ ഒറ്റ ഓപ്ഷനേ ഉള്ളൂ. രാജ്യത്ത് മറ്റിടങ്ങളില്‍ നട പ്പിലാക്കിയ പോലെയുള്ള ‘കോണ്‍ഗ്രസിനെ വിഴുങ്ങല്‍’ എന്ന നയം. അതിനെ മുന്നണിയില്‍ നിന്ന് നയിച്ച് എതിര്‍ത്ത് തോല്‍പ്പിക്കാതെ, സിപിഐഎമ്മിനേയും മുഖ്യമന്ത്രിയേയും ശത്രുവായി പ്രഖ്യാ പിക്കലല്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.
ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രു എന്ന് ആദ്യം പറഞ്ഞ ത് കുഞ്ഞാലികുട്ടിയാണ്. ഒക്ക ചങ്ങായി മാരായി ഇവര്‍ രണ്ടും കൂടെയുള്ളപ്പോള്‍ ബിജെപിക്ക് പ്രതീക്ഷയ്ക്ക് നല്ല വകയുണ്ട്. കോ ണ്‍ ഗ്രസ് കേരളത്തില്‍ ഒരുകാലത്തും നന്നാവാന്‍ പോകുന്നില്ല.
പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച ഗോപി വന്‍ദുരന്തമായി. എഫ്‌ഐആര്‍ ഇട്ടില്ലെങ്കി ല്‍, അയാ ള്‍ക്ക് അന്ന് കോടതിയെ സമീപിക്കാമായിരുന്നു. അതുണ്ടായിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം സിപിഐഎമ്മിനെതിരെ കോടതിയെ സമീപിക്കുന്ന നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ എന്ത് കൊണ്ട് അങ്ങനെ ഒരു ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ല?വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വന്നിരുന്ന് വര്‍ത്ത മാനം പറഞ്ഞാല്‍ അത് ജനം അംഗീകരിക്കില്ല. പത്രപ്രവര്‍ത്തകരോട് ചൂടായിട്ട് കാര്യമില്ല. ആവേ ശമല്ല,വിവേകമാണ് ഒരു നല്ല നേതൃത്വത്തിന് ആവശ്യം.