സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണ നത്തി ന്റെ ബാക്കി പത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആലപ്പുഴയിലെ ഇരട്ട കൊ ലപാതകങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണന ത്തിന്റെ ബാക്കി പത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആലപ്പുഴയിലെ ഇരട്ട കൊലപാതക ങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിന് മുമ്പ് തന്നെ വര്‍ ഗീയ ശക്തികളുമായുള്ള സിപിഎം ബന്ധമാണ് അപകടത്തിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടക ളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്.
കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും ലക്ഷ്യ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുകൂട്ടര്‍ ചെയ്യുന്ന കുഴപ്പം മറുകൂട്ടര്‍ക്ക് പ്രസക്തിയുണ്ടാക്കി കൊടു ക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും വാരിവാരി പുണരുന്ന സര്‍ക്കാരി ന്റെ സമീപനമാണ് ഈ അവസ്ഥ യില്‍ എത്തിച്ചിരിക്കുന്നത്. വര്‍ഗീയ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇരുകൂ ട്ടര്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പിന്തുണക്കും, മറി ച്ച് ഇതില്‍ നിന്ന് ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ എതിര്‍ത്ത് തോല്‍പ്പിക്കും. പൊതു സമൂഹം ജാഗ്രത പാലിക്കണം.- അദ്ദേഹം പറഞ്ഞു.











