2018ലെ പ്രളയശേഷം വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിക്കുകയും പറ വൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് പണപ്പി രിവ് നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ അനുമ തിയില്ലാതെയാണെന്നും ഇത് ചട്ടലംഘനമാണെന്നുമായിരു ന്നു പരാതി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാ ണ് അന്വേഷണം. കേന്ദ്ര അനുമതി ഇല്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചുവെന്നാണ് ആരോപണം.
2018ലെ പ്രളയശേഷം വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിക്കുകയും പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് പണപ്പി രിവ് നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇത്ച ട്ടലംഘനമാണെന്നുമായിരു ന്നു പരാതി. ചാലക്കുടിയി ലെ കാതികൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.
ഒരുവര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ രഹസ്യ അന്വേഷണം നടത്തുകയും പ്ര തിപക്ഷനേതാവിനെതിരെ കേസ് എടുക്കാന്‍ സ്പീക്കറുടെ അനുമതി തേടുകയും ചെയ്തിരുന്നു. ഇത്തര ത്തില്‍ കേസ് എടുക്കാന്‍ തന്റെ അനുമതിയാവശ്യമില്ലെന്ന മറുപടിയാണ് സ്പീക്കര്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തി ലാണ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.