കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ ആവശ്യപ്പെട്ട് ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുന്‍ ധന മന്ത്രി ഡോ.തോമസ് ഐസക്.കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ നി ക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇ ടപാടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം : കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി ഡോ. തോമ സ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണ ത്തെ തുടര്‍ന്നാണ് കിഫ്ബി യുടെ സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ തനിക്ക് ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. ഇഡിയുടേത് രാഷ്ട്രീയ നീക്കമാണ്. അത് രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേ ഹം പറഞ്ഞു. നോട്ടീസ് ഉണ്ടെങ്കില്‍ അത് രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്ക മാണ്. കിഫ്ബി പ്രവര്‍ത്തനം ചെറിയ രീതിയിലൊന്നുമല്ല ബിജെപിയെ അലോസരപ്പെടുത്തു ന്നതെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ എല്ലാ ഏജന്‍സികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാന്‍ ഉപയോഗിക്കുകയാണ്. കി ഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാ ലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി..? ഇപ്പോള്‍ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യ വും കണ്ടേക്കാം. അങ്ങനെയൊരു നോട്ടീസ് വരുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പല ലക്ഷ്യവും ഉണ്ടാ വും.
അങ്ങനെയൊരു നോട്ടീസുണ്ടെങ്കില്‍ അത് രാഷ്ട്രീയമായ നീക്കമായിരിക്കും അതിനെ ആ രീതിയില്‍ ത ന്നെ നേരിടും. നോട്ടീസ് വരട്ടെ.ഹാജരാവണോ വേണ്ടയോ എന്നതി ല്‍ അപ്പോള്‍ തീരുമാനമെടുക്കാം- ഡോ.തോമസ് ഐസക് വ്യക്തമാക്കി.