കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്ര യാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോ ട്ടെയെന്നും സതീശന്‍ പറഞ്ഞു
കൊച്ചി: കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാ ത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെ യെന്നും സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ കുലംകുത്തികളെ മാലയിട്ടും ഷാളണിയിച്ചും സ്വീകരി ക്കുന്ന തിരക്കിലാണ്. കെ വി തോമസിനെതിരെ തൃക്കാക്കരയില്‍ പ്രതിഷേധം ഉയരും. എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാകും. കൂടുതല്‍ വോട്ടുകള്‍ യുഡിഎഫിന് കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെ വി തോമസ് ചെയ്യുന്നത്. എന്താണ് കെ വി തോമസിന് കോണ്‍ഗ്രസ് ഇനി കൊടുക്കാനുള്ളത്. പാര്‍ട്ടി യിലെ മുഴുവനാളുകള്‍ക്കും കെ വി തോമസി നോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കള്‍ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികള്‍ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്. എല്ലാ നേട്ടങ്ങളും കെ വി തോമസി നുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേ’- വി ഡി സതീശന്‍ പറഞ്ഞു.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മെട്രോ റെയില്‍ എക്സ്റ്റെന്‍ഷനു വേണ്ടി ആറുവര്‍ഷക്കാലം ചെറുവില ല്‍ അനക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാരിന് താത്പര്യം കമ്മീഷന്‍ റെയില്‍ ആണെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യുടെ ചുറ്റും പ്രവര്‍ത്തി ക്കുന്ന ഉപജാപകവൃന്ദമാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്.