കെ റെയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയി ല്‍ വ്യക്തമാക്കി
കൊച്ചി : കെ റെയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോട തിയെ അറിയിച്ചു. കെ റെയില്‍ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും റെയില്‍വേ മന്ത്രാലയം ഹൈക്കോ ടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതിക്ക് പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാ ന സര്‍ക്കാര്‍ വാദങ്ങളെ കോടതിയില്‍ റെയില്‍വേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിക ള്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ അന്തിമവാദത്തിനിടെയാണ് റെയില്‍വേ നിലപാട് അറി യിച്ചത്.
കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ കഴി യില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ചാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീ കരണം തേടിയത്.
കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവ ശ്യം. ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ തന്നെ കെറെയില്‍ പദ്ധതിക്കായി 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാ മെന്ന വിവരം സര്‍വേ നടത്താതെ സര്‍ക്കാരിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു. കേന്ദ്ര അനുമ തിയില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യ ക്തമാക്കിയിരുന്നു.എന്നാല്‍ കെ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ സമീപന മാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം പദ്ധതിക്കുണ്ട് : സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം പദ്ധതിക്ക് ഉണ്ടെന്നും ഇതനുസരിച്ചുള്ള നട പടികള്‍ മാത്രമാണ് എടുത്തിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോട തിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെയും റെയില്‍വേയുടെയും വാദങ്ങളെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തു. കെ റെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ കൃത്യമായ അനുമതി ഇല്ലെന്ന് അവര്‍ കോടതിയെ അറിയി ച്ചു. നിയമവിരുദ്ധമായി 955 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെ ന്നും ഇത് ജനജീവിതത്തെ തകിടംമറിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അന്തിമവാദം പൂര്‍ത്തി യായതിനെ തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റി.











