വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ സംബന്ധിച്ച് വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക. ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയോട് ചോദ്യം ചെയ്യലിന് ഹാജ രാകണമെന്നാവാശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ്. നാളെ ഹാജരാകണമെന്നാണ് വിജിലന്‍സ് നിര്‍ദേശം. വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക. ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.
ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തി യെന്നാണ് വിജിലന്‍സ് അറിയിച്ചത്. പണവും കണ്ടെത്തിയ രേഖകളും സംബന്ധിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി എസ് ശരി ധരനാണ് പണവും രേഖകളും കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറിയത്. തുടരന്വേ ഷണത്തിനായി രേഖകള്‍ വിട്ടു കിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി.
ഏപ്രില്‍ 13 നാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ പരിശോധന നടത്തി യത്. പരിശോധനയില്‍ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും കോഴി ക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണാഭരണങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
അതേസമയം ഷാജിയുടെ ഡ്രൈവറാണ് നോട്ടീസ് കൈപ്പറ്റിയത്. ഷാജിയെ ഫോണില്‍ കിട്ടുന്നി ല്ലെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഷാജി കോഴിക്കോട്ടെ വീട്ടിലുമില്ലെന്നാണ് സൂചന.