കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാ യതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. കണ്ടാലറി യാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നേതാക്കളും പ്രവര്‍ത്തകരും ഇന്ദി രാഭ വനില്‍ തിക്കിത്തിരക്കി. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ചടങ്ങുകള്‍. എസി ഓഡി റ്റോറിയം തിങ്ങി നിറഞ്ഞിരുന്നു.കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചു കൂടിയതിന് തിരുവ നന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്.
വേദിയിലടക്കം നേതാക്കളുടെ തിക്കും തിരക്കുമുണ്ടായി. മാസ്‌ക് ധരിക്കാത്തവരെയും കാണാമാ യിരുന്നു. വേദിയിലടക്കമുള്ള നേതാക്കള്‍ കാമറകളില്‍ മുഖം കാട്ടാനായി മാസ്‌ക് ഇടക്കിടെ മാറ്റി കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു.
കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടി ക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെ ത്തി ചുമതലയേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാ ബു, എഐസിസി ജനറല്‍ സെക്രട്ടറി താരീ ഖ് അന്‍വര്‍ എന്നിവരും എത്തിയിരുന്നു. നിരവധി പേരാണ് കെ. പി.സി.സി ആസ്ഥാനത്ത് ആശംസകള്‍ നേരാന്‍ എത്തിച്ചേര്‍ന്നത്.