മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനാ യി പൊതുദര്‍ശന വേദിയിലേക്ക് എത്തിയത് ആയിരങ്ങള്‍. അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ മൃതദേഹം തൃപ്പൂ ണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായി തൃശൂരിലേക്ക് പുറപ്പെട്ടു. സംസ് കാരം വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതിക ളോടെ നടക്കും.
കൊച്ചി : മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനായി പൊതുദര്‍ ശന വേദിയിലേക്ക് എത്തിയത് ആയിരങ്ങള്‍. അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ മൃതദേഹം തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായി തൃശൂരിലേ ക്ക് പുറപ്പെട്ടു. 2 മണി യോടെ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനായെത്തിക്കും. തുട ര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പി ല്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാ ബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, ജില്ല കലക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയ സിനിമാ രംഗത്തെ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ തൃപ്പൂണ്ണിത്തുറയി ലെ ഫ്ളാറ്റില്‍ ചെവ്വാഴ്ച രാത്രി 10.30 ഓടെയാണ് അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തി നും ചികിത്സയിലായിരുന്നു.
‘പ്രിയപ്പെട്ട ഒരാളെ നഷ്ടമായെന്ന് മമ്മൂട്ടി, എന്നും അടുപ്പമുണ്ടായിരുന്നയാളെന്ന് മോഹന്‍ലാല്‍’ ;
കെപിഎസി ലളിതയെ അനുസ്മരിച്ച് ചലച്ചിത്ര ലോകം
എനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ മമ്മൂട്ടി ട്വിറ്ററില്‍ കുറിച്ചു. ഒരുപാട് സിനിമകളിലൊന്നും ഒപ്പം അഭിനയിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും എന്നും അടുപ്പമുള്ളയാളായിരുന്നു ലളിത ചേച്ചിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ യുടെ മുഖമാണ് കെപിഎസി ലളിതയ്ക്കെന്ന് നടി മഞ്ജു വാര്യര്‍ അ നുശോചനക്കുറി പ്പി ല്‍ പറഞ്ഞു. എക്കാലത്തെയും മികച്ച അഭി നേതാക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് പൃഥ്വിരാജ് അനു ശോചന സന്ദേ ശത്തില്‍ പറഞ്ഞു.

മലയാള സിനിമയുടെ സ്വത്തായിരുന്ന കെപി എസി ലളിതയെന്ന് മനോജ് കെ ജയന്‍ അനുസ്മരിച്ചു. അഭി നയകല എന്താണെന്ന് പഠിപ്പിച്ച മഹാപ്രതി ഭ. സിനിമയില്‍ വന്ന സമയത്തു തന്നെ വെങ്ക ലത്തിലൂടെ ലളിത ചേച്ചിയുടെ മകനായി അഭിനയിക്കാന്‍ മഹാ ഭാഗ്യം ലഭിച്ചതായും മനോജ് കെ ജയന്‍ പറഞ്ഞു.

കെപിഎസി ലളിത ആ ന്റിയുടെ വിയോഗ വാ ര്‍ത്തയില്‍ അതീവ ദുഃ ഖത്തോടെയാണ് ശ്രവി ച്ചതെന്ന് തെന്നിന്ത്യയിലെ യുവ നടി കീര്‍ത്തി സുരേഷ് ട്വീറ്റ് ചെ യ്തു. സമ്പന്ന വും വിപുലവുമായ പ്രകടനങ്ങള്‍ക്ക് നന്ദി ചേ ച്ചി. അവയിലൂടെ നിങ്ങള്‍ തലമുറകളോളം ജീവിക്കും. ആത്മാവി ന് ശാന്തിലഭിക്കട്ടെയെന്ന് നടി രേവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അ നുശോചിച്ചു.