കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവന ക്കാര്‍ക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നല്‍കിയതായി അധികൃതര്‍ അറി യിച്ചു
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവ നക്കാര്‍ക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. 55.87 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ഏഴ് കോടി രൂപ കെ എസ് ആര്‍ ടി സിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്. 838 സി എല്‍ ആര്‍ ജീവനക്കാര്‍ക്ക് നേര ത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നല്‍കിയിരുന്നു.
ആഗസ്റ്റ് മാസത്തെ ശമ്പളം ഇപ്പോഴും കുടിശ്ശികയായിക്കിടക്കുകയാണ്. ഇതിന്റെ വിതരണം എപ്പോള്‍ ആരംഭിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.78 കോ ടിയോളം രൂപയാണ് ആഗസ്റ്റ് മാസത്തെ ശമ്പള വിതരണത്തിന് വേണ്ടതെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ നിരന്തരം ശമ്പളം മുടങ്ങുന്നതടക്കമുള്ള നിരനധി പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മുഖന്ത്രിയുമായി ജീവനക്കാരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. സി ഐ ടി യുവടക്കമുള്ള എല്ലാ യൂണിയനുകളും ഇന്നത്തെ ചര്‍ച്ചയില്‍ സംബന്ധിക്കുന്നുണ്ട്.











