പൊതുജനാരോഗ്യത്തിനും കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്ന കൃഷിരീതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ കൃഷിവകുപ്പ്.
മസ്കറ്റ്: കൃഷിയിടത്തില്‍ കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ച കുറ്റത്തിന് ഒമാനില്‍ കുടിയേറ്റ തൊഴിലാളി അറസ്റ്റിലായി.
വടക്കന്‍ അല്‍ ബടിനാ പ്രവിശ്യയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് അഗ്രികള്‍ചറല്‍ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൃഷിയിടങ്ങളിലെ തുടര്‍ പരിശോധനകള്‍ക്കിടയിലാണ് ഇക്കാര്യം കൃഷി ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായത്. മാരകമായ വിഷം കാര്‍ഷിക വിളകള്‍ക്ക് ഉപയോഗിച്ച് പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
കാര്‍ഷിക വിളകളുടെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാണ് ഇത്തരത്തിലുള്ള കീടനാശിനി പ്രയോഗം. ഇതിനെതിരെ കര്‍ഷകരില്‍ ബോധവല്‍കരണം നടത്തും.
വിളകള്‍ക്ക് വിഷം
മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമാകുന്ന വീര്യം കൂടിയ കീടനാശിനികള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ലോകമെമ്പാടും നിയമനിര്‍മാണവും ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. ഗള്‍ഫ് രാജ്യങ്ങളില്‍ കാര്‍ഷിക മേഖല ശക്തിപ്രാപിച്ചുവരുന്ന വേളയിലാണ് വിളകള്‍ക്ക് ഉപയോഗിക്കുന്ന വിഷങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.