കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷ നില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം.
ലഖ്നൗ: കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരനായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തിലക്ധാരി സരോജാണ് ക്രൂരകൃത്യം ചെയ്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പതിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചു പേര്‍ ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്നു പേര്‍ അറസ്റ്റിലായി. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന, കസ്റ്റ ഡിയില്‍ ബലാത്സംഗം, പോക്സോ, പട്ടികജാതി പീഡനനിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാര മാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ബന്ധുവിനൊപ്പം സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പൊലീസുകാരന്‍ മുറിയിലേക്ക് കൊണ്ടുപോയി ബ ലാത്സംഗം ചെയ്യുകയായിരുന്നു. ഏപ്രില്‍ 22ന് നാലു പേര്‍ ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടു പോവുകയായിരു ന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഭോപ്പാലില്‍ മൂന്നു ദിവസം മകളെ തടങ്കലില്‍ വച്ച ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാ ക്കി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ പാലി പൊലീസ് സ്റ്റേഷനു സമീപം ഉപേക്ഷി ക്കുകയായിരുന്നു. പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥനും ബ ലാത്സംഗത്തിനിരയാക്കുകയായിരുന്നു.
തിലക്ധാരി സരോജിനെ സസ്‌പെന്‍ഡ് ചെയ്യുകയും ക്രിമിനല്‍ കേസെടുക്കുകയും ചെയ്തുവെന്ന് ലളി ത്പൂര്‍ പൊലീസ് മേധാവി നിഖില്‍ പഥക് അറിയിച്ചു. ഇയാള്‍ ഒളി വിലാണെന്നും മൂന്ന് പൊലീസ് സം ഘങ്ങള്‍ ഇയാളെ തിരയുകയാണെന്നും ലളിത്പൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












