ഭവനരഹിതര്‍ക്കായി സാരഥി കുവൈറ്റ് ഒരുക്കുന്ന ‘സാരഥി സ്വപ്നവീട്’ പൂര്‍ത്തിയായി. പദ്ധതി പ്രകാരം പൂര്‍ത്തിയായ മൂന്നാമത്തെ സ്വപ്നവീടിന്റെ ഗൃഹപ്രവേ ശനം വ്യാഴാഴ്ച നടന്നു
കുവൈറ്റ്: ഭവനരഹിതര്‍ക്കായി സാരഥി കുവൈറ്റ് ഒരുക്കുന്ന ‘സാരഥി സ്വപ്നവീട്’ പൂര്‍ത്തിയായി. പദ്ധതി പ്രകാരം പൂര്‍ത്തിയായ മൂന്നാമത്തെ സ്വപ്നവീടിന്റെ ഗൃഹപ്രവേ ശനം വ്യാഴാഴ്ച നടന്നു.
സാരഥി അഹമ്മദി യൂണിറ്റിലെ അംഗമായ ശിവരാമന് വേണ്ടി തൃശൂര്‍ ജില്ലയിലെ വാടനാപ്പള്ളിയില്‍ പൂര്‍ ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം സാരഥി ഭവനപദ്ധതിയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുരുകദാസില്‍ നിന്നും ശിവരാമന്‍ ഏറ്റുവാങ്ങി. കുവൈറ്റില്‍ ഇരുപത് വര്‍ഷം നീണ്ട പ്രവാസ ജീവിതത്തില്‍ ലഭിച്ചിരുന്ന തുച്ഛ വരുമാനത്തില്‍ കഴിഞ്ഞിരുന്ന ശിവരാമന് സ്വന്തമായൊരു വീടെന്ന സ്വപ്‌നം പദ്ധതിയിലൂടെയാണ് സാക്ഷാത്കരിച്ചത്.
‘സര്‍വീസ് ടു ഹുമാനിറ്റി’ എന്ന അടിസ്ഥാന തത്വത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സാരഥി കുവൈറ്റിന്റെ നേതൃത്വത്തില്‍ ‘സ്വപ്‌നവീട് ഭവന പദ്ധതി’ പ്രകാരം പുതിയ രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണം നടന്നുവരു ന്നതായി ഭാരവാഹികള്‍ അറിയിച്ചു.