കുവൈറ്റ് പ്രവാസികൾക്ക് സന്തോഷിക്കാം; ദിനാറിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ
കുവൈത്ത് സിറ്റി: റെക്കോർഡ് ഇടിവിൽ ഇന്ത്യൻ രൂപ. ഒരു ഡോളറിന് 78.86 ഡോളർ എന്ന വൻ ഇടിവിലാണ് രൂപ. കുവൈറ്റ് ദിനാറിനെതിരെ 257.17 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ.
സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ അനുസരിച്ച്, വിദേശ സ്ഥാപന നിക്ഷേപകർ ചൊവ്വാഴ്ച 12.44 ബില്യൺ രൂപയുടെ ഓഹരികൾ ഓഫ്ലോഡ് ചെയ്തുവെന്നാണ് കണക്ക്, ആഗോള ക്രൂഡ് ഓയിൽ വിലയിലെ പുതുക്കിയ വർധനയും വിപണിയെ ബാധിച്ചുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ച സൂചികകൾ സ്ഥിരതയോടെ ക്ലോസ് ചെയ്തു, അതേസമയം ജൂണിൽ ഇതുവരെയുള്ള മിക്ക സെഷനുകളിലും സൂചികകൾ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഭ്യന്തര ഇക്വിറ്റികളിലെ നിശബ്ദ പ്രവണതയും ക്രൂഡ് ഓയിൽ വിലയിലെ ശക്തമായ നേട്ടവും കാരണം ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന് റെലിഗയർ ബ്രോക്കിംഗിലെ കമ്മോഡിറ്റി ആൻഡ് കറൻസി റിസേർച്ച് വൈസ് പ്രസിഡന്റ് സുഗന്ധ സച്ചിദേവ പറഞ്ഞു.
ആഭ്യന്തര വിപണിയിൽ എഫ്‌ഐഐകളുടെ തുടർച്ചയായ വിൽപ്പനയും രൂപയെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് മെഹ്താ ഇക്വിറ്റീസ് ലിമിറ്റഡിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്റ് രാഹുൽ കലന്ദാരിയും ചൂണ്ടിക്കാട്ടി.