ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി പത്തുദിവസം ഹോം ക്വാറന്റൈനുള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് ഭരണകൂടം.
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിമാനമിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും ഡിസംബര്‍ 26 മുതല്‍ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
തിങ്കളാഴ്ച ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭയാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. കോവിഡ് വ്യാപനം അവലോകനം ചെയ്ത യോഗം ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും അതിവേഗത്തിലായിരിക്കുകയാണെന്ന് വിലയിരുത്തി.
നിലവില്‍ കുവൈറ്റിലെ രോഗവ്യാപനം നിയന്ത്രണ വിധേയമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പത്തുദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതോടെ രാജ്യത്ത് പുതിയ കോവിഡ് വ്യാപനങ്ങള്‍ തടയാനാകുമെന്നാണ് കരുതുന്നത്.
നിയന്ത്രണങ്ങള്‍ കര്‍ശനം
കുവൈറ്റിലേക്ക് എത്തുന്ന യാത്രികര്‍ 48 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കരുതണം. കുവൈറ്റില്‍ എത്തിയ ശേഷം പത്തു ദിവസം ഹോം ക്വാറന്റൈന്‍ വേണം. കുവൈറ്റില്‍ വിമാനമിറങ്ങിയ ശേഷം 72 മണിക്കൂര്‍ കഴിഞ്ഞ് പിസിആര്‍ നെഗറ്റീവ് ലഭിച്ചാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.